Corona Virus: Death Toll Rise To 170 In China
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. 1700ല്‍ അധികം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ് മരിച്ച 38 പേരും കോറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹുബെ പ്രവിശ്യയില്‍ നിന്നുമുള്ളവരാണ്. ഇത്രയും മരണങ്ങള്‍ ഒരു ദിവസം തന്നെ സംഭവിക്കുന്നത് ആദ്യമായാണ്.